Friday, June 27, 2014

                                                           "മഴയോർമ്മകൾ"മഴ എന്നും ഒരു പുതുമ നിറഞ്ഞതാണ് .ഇന്നും ഈ  ബാൽകെണിയിലൂടെ പുറം ലോകത്തെ കാഴ്ചകളിലേക്കു കൺതുറക്കുമ്പോൾ,ഒരു കപ്പ് ചൂട് ചായയൂതി കുടിച്ചുക്കൊണ്ട്
നഗരത്തിന്റെ ഹൃദയ ഭാഗത്ത്  ഒരു കൊടുമുടിക്കു മുകളിലെന്ന പോലെ
എന്റെ ഫ്ലാറ്റിന്റെ ബാൽകെണിയിൽ നിൽക്കുമ്പോൾ  ഗ്രഹാതുരമായ ചില ഓർമ്മകൾ
മനസ്സിൽ മിന്നി മറയുന്നുണ്ടായിരുന്നു. മുന്നിലെ കാഴ്ചകൾ ഒരുപാടുണ്ട്.
മഴ നനഞ്ഞ് മഴയെ പഴി പറഞ്ഞു കൊണ്ട്പോകുന്ന ചിലർ, മഴയെ ആസ്വദിക്കുന്ന ചിലർ അങ്ങിനെ പല തരം ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറേ സാമൂഹ്യ ജീവികൾ.
മഴയോട് പലപ്പോഴും പ്രണയം തോന്നി പോയിട്ടുണ്ട്,
മഴ എനിക്കിന്നും ഒരു ലഹരിയാണ്. ഒരു നിമിഷം പഴയൊരു പത്താം ക്ലാസുകാരി പെണ്ണിന്റെ അന്നത്തെ  വഴികളിലൂടെ ഒന്നു തിരിഞ്ഞു
നടക്കുവാൻ മോഹം.
എപ്പോഴും പ്രണയം ഒരു മഴ പോലേ തോന്നി പോയിട്ടുണ്ട്.കാലത്തിനു
വേണ്ടി വന്നു പോയി. എവിടെയും സ്ഥിരതയില്ലാതെ ഒരിക്കൽ
വേനലിന്റെ ചൂടിൽ ഒരു ആശ്വാസമായി വർഷങ്ങളുടെ ഒടുവിൽ ഒരു ഓർമ
മാത്രം ആകുന്ന പോലേ. ഈ ബാൽകെണിയിൽ നിൽക്കുമ്പോൾ ഓരോ
മഴ തുളിയും വന്നു വിഴുന്നത് ഓർമകളുടെ വഴിത്തിരുവുകളിലേക്കാണെന്നു
തോന്നി പോകുന്നു. സ്കൂളിൽ  പോകുവാൻ മടിച്ചിരുന്ന  ആ
തണുത്ത ദിവസം ഞാനിന്നോർക്കുന്നു. അന്ന് ഒരു തിങ്കളാൾച്ചയായിരുന്നു. മഴയുടെ തണുപ്പാണ്
അലസത വിട്ടുമാറാതെ  എഴുന്നേൽക്കാൻ നിർബന്ധിതയായ ഒരു പ്രഭാതം,
 ഒഴിവ് ദിനങ്ങൾ പെട്ടന്നു കഴിഞ്ഞുപോയല്ലോ  എന്ന് സ്വയം പ്രാകി
കൊണ്ടാണ് എഴുന്നേറ്റത്.  എഴുന്നെറ്റു വാതിൽ തുറന്നു,
അമ്മയുടെ വിളി കേട്ടു ''മോളെ ഒന്നു  പോയി പുറത്തേക്കു
നോക്ക്.''  ഉറക്ക ചടവിൽ ഞാൻ പുറമെയൊന്നു
പോയി നോകിയതും എവിടെയും വെള്ളം നിറഞ്ഞു
ഒഴുകുന്നു.  വീട്ടിൽ തുളസി തറ വരെ  വെള്ളമായിരുന്നു.

അങ്ങിനെ പരിസരത്തുള്ള വീടുകളുടെ തൊടി മുഴുവൻ
വെള്ളത്തിൽ നിറഞ്ഞു നിൽക്കുകയാണ്.
ഒറ്റ നോട്ടത്തിൽ ആലപ്പുഴ കായലിൽ ചെന്നെത്തിയതു  പോലേ.
പക്ഷെ എനിക്ക് നല്ല  സന്തോഷം ആയിരുന്നു. ജീവത്തിൽ
ആദ്യമായാണ് ഞാൻ അങ്ങിനെ കാണുന്നത്,
ആദ്യം ഒരു കൌതുകം ആയിരുന്നു .പിന്നെ സ്കൂളിലും പോകേണ്ട.
പിന്നെ പെട്ടന്നു ഞാൻ ഒരു കപ്പ് ചായയും കൊണ്ടു നേരെ മുകളിൽ ബാൽകെണിയിലെത്തി.
അവിടെ ഇരുന്നാണ് വശ്യസുന്ദരമായ ആ ഭംഗി ആസ്വദികച്ചിരുന്നത്.
അയൽക്കാരും പരിചയക്കാരും അങ്ങിനെ ഒരുപാട് ആളുകൾ അന്നൊത്തുകൂടി.
 ന്യൂ ഇയർ പാർട്ടി കഴിഞ്ഞ് ഇന്നാണ് എല്ലാവരും ഒരിമിച്ചു
കാണുന്നത്. രസം ആയിരുന്നു എല്ലാവരുടെയും സംസാരം കേൾക്കാൻ.
ആ ചർച്ചയിൽ അന്ന്  ഒരുപാട് വിഷയങ്ങൾ വന്നു പോയി .
അന്നാണ് ഒരു കാര്യം മനസ്സിലായത് എല്ലാവരും ഒരുമിച്ചാൽ പിന്നെ
നേരം പോകാൻ വേറെയൊന്നും വേണ്ട.
ആ തോരാ മഴ നോക്കി നിൽക്കുമ്പോളാരിനു ഒരു സൈക്കിളിൽ
അവൻ വന്നത്. കണ്ടു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ അന്ന് എന്തോ പ്രത്യേകത അവനിൽ തോന്നി.
പല സംസാരങ്ങളും അപ്പുറത്ത്  നടകുന്നുണ്ടായിരിന്നു
എന്നാൽ എന്റെ ശ്രദ്ദ അവനിലായിരുന്നു.
 ആ മഴയിൽ  നന്നഞ്ഞു കുളിച്ചാണ് ആവൻ
നിനിരിനുന്നത്. അന്ന് മുതലായിരുന്നു മഴ
നന്നേ കൊണ്ട് നടക്കാൻ ഉള്ള ഇഷ്ടം തോന്നാൻ തുടങ്ങിയത്.
ആവൻ പോകുന്നതുവരെ അവനെ മാത്രം നോകി
നിന്നു കുറേ നേരം.പല പ്രാവശ്യം സ്കൂളിൽ
വച്ചു കണ്ടിട്ടുണ്ടെങ്കിലും പരിചയമില്ലായിരുന്നു.
കുറേ നേരം ബാൽകെണിയിൽ തന്നെ ഇരിനിരുന്ന എനിക്ക്  പെട്ടന്നു  മഴയൊത്തു നടന്നാലോ എന്നു തോന്നി താഴേക്കിറങ്ങിയതും അച്ഛന്റെ ചോദ്യം വന്നു.
" ഈ മഴയത്ത് എങ്ങോട്ടാ നീ.?"
അതു കേട്ടപ്പോൾ പിന്നെ ഇറങ്ങുവാൻ തോന്നിയില്ല .
പിന്നെ മുകളിൽ പോയി അവിടെ ഇരിന്നു.
സത്യത്തിൽ  ദേഷ്യം തോന്നി, അന്നേരം ഞാൻ ഒരു
ആൺക്കുട്ടി ആയിരുന്നെങ്കിൽ എന്ന് തോന്നി പോയി. പിന്നെയും കാഴ്ചകൾ കണ്ടിരുന്നു.
കാലങ്ങൾ ഒരുപാടു കഴിഞ്ഞു, ഇന്നും മനസ്സിൽ ഒരു മഴ തുള്ളി പോലേ ആ
പ്രണയം, അവനോടു അന്നു തോന്നിയ ആ ഇഷ്ടം എവിടെയോ ഉണ്ട്.
ഇന്നും മനസ്സിൽ ആ പഴയ ഓർമകളുടെ
കുട്ടത്തിൽ ഓർക്കുവാനിഷ്ടപ്പെടുന്ന ഒരു തണുത്ത മഴ തുള്ളിയാണത്.
കാലങ്ങൾക്കിപ്പുറം ഈ ബാൽക്കെണിയിലിരുന്നു
 ഞാൻ ആഗ്രഹിച്ചു പോകുകയാണ്. ആ നിമിഷങ്ങൾ തിരികെ കിട്ടിയിരുന്നെങ്കിൽ,
അവൻ എന്റെ കൺമുന്നിൽ വീണ്ടും മഴയായ് പെയ്തുവെങ്കിൽ....


     - സ്വാതി. കെ . സതീഷ് ബാബു
No comments:

Post a Comment