Wednesday, February 5, 2014

  
                                          സ്വപ്നങ്ങൾ
                                    { നഷ്ടസ്വപ്നങ്ങൾ }
              

കൊച്ചിയുടെ  -------              വെളിച്ചത്തിലായിരുന്നു അവളുടെ ജീവിതം,
അവളെന്നും ഇഷ്ടപ്പെട്ടിരുന്നതും
ജീവിതമായിരുന്നു.
നാളെ വീണ്ടും ഒരു പുതുവർഷം കൺതുറക്കുകയാണ്,
എവിടെയും ന്യൂ ഇയർ ആഘോഷ തിരക്കുകൾ കാണാം, രാത്രി ഏറെ മനോഹരമായിരുന്നു.
ഒറ്റയ്ക്കുള്ള ഡ്രൈവിംഗ് ഒരു ഹരമായിരുന്നു അവൾക്ക്, ഒരു പക്ഷെ
ഒറ്റയ്ക്കുള്ള ജീവിതം അവളെ പഠിപ്പിച്ചതായിരിക്കാം യാത്ര....

           
കലാലയ ജീവിതം പിന്നിട്ട് 5 വർഷമായെന്ന് അവൾക്കിന്നും
വിശ്വസിക്കാനായിട്ടില്ല, എന്നും ഓർമ്മകളിൽ ജീവിക്കുവാൻ കൊതിച്ച മനസ്സിൽ
ജീവിതത്തിന്റെ തിരക്കുകൾ ഇന്നലെകളിലെ ഓർമ്മകൾ പോലും മായ്ച്ചിരിക്കുന്നു.
പലതും ഓർക്കുവാൻ മറന്നു പോകുന്നു,
   
ഇത് പാർവതി, എന്റെ പാറു.
സ്വപ്നങ്ങളിലേക്ക് തിരിച്ചു നടക്കുകയാണവൾ,
പോയ കാലത്തിൽ പിറന്ന ചില നിമിഷങ്ങളെ തേടിയാണ് യാത്ര, ഒരു പക്ഷെ അത്
നിൽക്കുക അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന അവളുടെ കൂട്ടുകാരിയുടെ
അരികിലാവും, ഇന്ന് എല്ലാവരും മറന്നു കാണും ദിവസം, ക്യാമ്പസ്
ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ മാത്രമെ എല്ലാവരും ഓർമ്മകളിൽ
സൂക്ഷിക്കാറുള്ളൂ, എന്താ അങ്ങിനെ? യാത്രയിലുടനീളം ഒരുപാട് ചിന്തകളും
ഓർമ്മകളും അവളുടെ മനസ്സിൽ നിറഞ്ഞു.
അവൾക്കെല്ലാം നഷ്ടപ്പെടുത്തിയതും ഇതുപോലൊരു ന്യൂ ഇയർ ആഗോഷം ആണ്.
5 വർഷത്തിനു മുമ്പ് ഉള്ള ഒരു ന്യൂ ഇയർ
ആഗോഷം ആയിരുന്നു
അന്ന്, ക്യാമ്പസ് ജീവിതത്തിന്റെ അവസാന വർഷത്തിലെ ന്യൂ ഇയർ,
പതിവില്ലാതെ “മിത്രാ”  അന്ന് എല്ലാവരോടും വല്ലാതെ ദേഷ്യപ്പെട്ടിരുന്നു,
ഹോസ്റ്റലിൽ നടക്കുന്ന
ചെറിയ കാര്യങ്ങൾക്കു പോലും എല്ലാവരെയും വഴക്കു പറയുന്നു, ആകെ പ്രശ്നങ്ങൾ,
ഞങ്ങൾ അവളുടെ പെരുമാറ്റം കണ്ട് വല്ലാതെ ഭയന്നു എന്തെന്നാൽ അന്നേവരെ
മിത്രായുടെ അങ്ങിനെയൊരു ഭാവം ഞങ്ങളാരു കണ്ടിട്ടില്ല,
വളരെ സൗമ്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു
പെൺക്കുട്ടിയായിരുന്നു അവൾ, "എന്തു പറ്റി? , എന്താ കാര്യം?"
എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഞാൻ ചോദിച്ചു, ഒന്നിനും വ്യക്തമായ മറുപടി
കിട്ടിയില്ല എന്നു മാത്രമല്ല, ഒരുപാട് ദേഷ്യപ്പെട്ടു അവൾ,
പാട്ടു നൃത്തവും പരസ്പരം കൈകോർത്തു ആർമാദിച്ച രാത്രിയുടെ സന്തോഷം
രാത്രി 12.30 നു ഒരു നീറ്റലോടെ നെഞ്ചിൽ കെട്ടടങ്ങി ,
ഇടയ്ക്കെപ്പോഴോ ആഘോഷ നിമിഷത്തിനിടയിൽ കാണാതായ അവളെ പിന്നെ ഞങ്ങൾ കണ്ടത്
ഹോസ്റ്റൽ മുറിയിലെ ഫാനിൽ ജീവിതത്തോട് വിടപറഞ്ഞുകൊണ്ടാണ്,
ആരോടും ഒന്നും പറയാതെ ഒരു യാത്ര.

രാത്രി എനിക്ക്
നഷ്ടപെട്ടത് ഒരു സുഹ്രൃത്തിനെ
മാത്രമല്ല,  എന്റെ എല്ലാം അയിരുന്നു.
ചിന്തകളുടെ വേലിയേറ്റങ്ങൾക്കിടയിൽ എപ്പോഴോ കാറിന്റെ നിയന്ത്രണവും കൈവിട്ടു ,
ഒരു ഹെഡ് ലൈറ്റ് വെളിച്ചം മാത്രം ഓർമ്മയുണ്ട്,
പാറു പിന്നെ കണ്ണ് തുറന്നപ്പോൾ കണ്ടത് കുടെ കുറെ ശവങ്ങളെയാണ്,
അവൾ ഞെട്ടി എഴുന്നേറ്റു,
അവൾ പുറത്തേക്ക് ഓടി,
പുറത്ത് രണ്ടു കസേരകളിലായ് അമ്മയും ചേട്ടനും,
അവൾ അടുത്തു ചെന്നു "അമ്മേ" അവൾ വിളിച്ചു,
അമ്മ കേട്ട ഭാവമില്ല,
വീണ്ടും വീണ്ടും ഉറക്കെ വിളിച്ചു ,
അവരാരും അവളുടെ ശബ്ദം കേൾക്കുന്നില്ല,
അവളെ കാണുന്നില്ല,
പെട്ടെന്നതാ ഒരു സ്ട്രക്ചറിൽ പാർവതിയുടെ ചേതനയറ്റ ശരീരം കൊണ്ടു

വരുന്നു ,
ഒരു ഞെട്ടലോടെ അവൾ മനസ്സിലാക്കി താൻ മരണം എന്ന മഹാ സത്യത്തിനു കീഴടങ്ങിയെന്ന്,
അവൾ ആകെ തകർന്നു പോയി,
മ്രത് ശരീരം ഒരു നോക്കു കാണുവാൻ,
അമ്മയെ ആശ്വസിപ്പിക്കുവാൻ ഒരുപാട് പേർ വീട്ടിൽ കൂടിയിരിക്കുന്നു,
സഹപാഠികൾ,  സഹപ്രവർത്തകർ, അങ്ങിനെ ഒരുപാട് പേർ. ഒരു നിമിഷം അവള  അവളുടെ അമ്മയില്ക് ആണ് തിരിഞ്ഞത്. ജീവിതത്തിൽ എന്നും അത്ഭുദം അയിരിനു അവൾക്ക് അമ്മ. ഏതു പ്രതിസദ്യിലും തളരാതെ നിൽകുനെ ഒരു ഉരുക വനിതാ. പക്ഷെ ഇന്ന് അവൾ കാണുനത് അമ്മയുടെ നിശ്ചലം ആയേ അവസ്ഥ ആണ്. അമ്മ എന്നെ സ്നേഹത്തിനു ഒന്നും അവിടെ ചെയാൻ പറ്റ്യില്ല എന്ന് ആണ് അവളെ ഓർത്തത്. ഒരു അമ്മയുടെ സഹനം അവിടെ അവൾ കണ്ടു . ഒരു പക്ഷെ ജീവിതത്തിൽ അവിടെ ബാകി വച്ച് പോകുന്നു ഒരേ ഒരു സ്നേഹം ആണ് .തിരിച്ചു കൊടുത്തിട്ടും മതിയാവാതെ  അത് ബാകി അയയി.
സ്നേഹിച്ചു കൊതി തീരാതെയാണ് അമ്മയും പാർവതിയും വേർപിരിയുന്നത്,
മരണം ഇത്രമേൽ വേട്ടയാടുമെന്ന് അവൾ കരുതിയില്ല.
മരണവും, മരണാനന്തര ക്രിയകളും , ഒടുവിൽ ലക്ഷ്യങ്ങളിലേക്കു കുതിച്ച
ശരീരത്തെ അഗ്നി ഒരുപിടി ചാരമാക്കുന്നതും  അവൾ നോക്കി നിന്നു ,
തന്റെ കഴിഞ്ഞ കാലം അവൾക്ക്  ഒരു ചിത്രമെന്ന പോലെ മുന്നിൽ തെളിഞ്ഞു ,
നിഷ്ക്കളങ്ക  ബാല്യം, സ്കൂൾ,  കോളേജ്, പിന്നെ 5 വർഷത്തെ കോർപ്പറേറ്റ് ജീവിതം,
ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം സാധിച്ചുവോ?
സ്വപ്നങ്ങളെല്ലാം സത്യമായോ?
നീണ്ട 29 വർഷത്തെ ജീവിതം ഇവിടെ എരിഞ്ഞു തീരുന്നു.
മിത്രാ  പറയാറുള്ളത് എത്ര ശരിയാണ് - "ഒരു നീർക്കുമിള പോലെയുള്ള
ജീവിത്തതിൽ കൂട്ടിനാരുമില്ലാതെ, ഇനി എവിടേക്കെന്നറിയാതെ നമ്മളെല്ലാവരും
ഒറ്റപ്പെടുന്നത് മരണത്തിനു ശേഷമാണ്."
അതെ മരണത്തിനു ശേഷം മാത്രമെ നമ്മൾ ഒറ്റപ്പെടുന്നുള്ളൂ.


മിത്രാ അവൾ എവിടെയാണ്?
5
വർഷം അവളും ഇവിടെ
ഒറ്റയ്ക്ക് കഴിഞ്ഞു,
           "
പാറൂ..."
പെട്ടെന്നാണ് അവൾ ഒരു ശബ്ദം കേട്ടത്, അത് മിത്രാ യല്ലേ, അതെ മിത്രാ ഇവിടുണ്ട്,
ഇവിടെയും അവൾ എന്നെ  ഒറ്റപ്പെടുത്തിയില്ല,
അവർ പരസ്പരം 5 വർഷത്തിനപ്പുറം കണ്ടുമുട്ടി ,
പാർവതിയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടി.
അവർ വീണ്ടും സൗഹ്രൃദത്തിന്റെ ചിറകേറി പറന്നകന്നു,
അതെ മരണത്തിനപ്പുറവും സൗഹ്രൃദം അവസാനിക്കുന്നില്ല.
അവരുടെ നഷ്ടസ്വപ്നങ്ങൾ അവർക്കു തിരികെ കിട്ടി...
   -
സ്വാതി .കെ. സതീഷ്ബാബു