Friday, June 27, 2014

                                                           "മഴയോർമ്മകൾ"മഴ എന്നും ഒരു പുതുമ നിറഞ്ഞതാണ് .ഇന്നും ഈ  ബാൽകെണിയിലൂടെ പുറം ലോകത്തെ കാഴ്ചകളിലേക്കു കൺതുറക്കുമ്പോൾ,ഒരു കപ്പ് ചൂട് ചായയൂതി കുടിച്ചുക്കൊണ്ട്
നഗരത്തിന്റെ ഹൃദയ ഭാഗത്ത്  ഒരു കൊടുമുടിക്കു മുകളിലെന്ന പോലെ
എന്റെ ഫ്ലാറ്റിന്റെ ബാൽകെണിയിൽ നിൽക്കുമ്പോൾ  ഗ്രഹാതുരമായ ചില ഓർമ്മകൾ
മനസ്സിൽ മിന്നി മറയുന്നുണ്ടായിരുന്നു. മുന്നിലെ കാഴ്ചകൾ ഒരുപാടുണ്ട്.
മഴ നനഞ്ഞ് മഴയെ പഴി പറഞ്ഞു കൊണ്ട്പോകുന്ന ചിലർ, മഴയെ ആസ്വദിക്കുന്ന ചിലർ അങ്ങിനെ പല തരം ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന കുറേ സാമൂഹ്യ ജീവികൾ.
മഴയോട് പലപ്പോഴും പ്രണയം തോന്നി പോയിട്ടുണ്ട്,
മഴ എനിക്കിന്നും ഒരു ലഹരിയാണ്. ഒരു നിമിഷം പഴയൊരു പത്താം ക്ലാസുകാരി പെണ്ണിന്റെ അന്നത്തെ  വഴികളിലൂടെ ഒന്നു തിരിഞ്ഞു
നടക്കുവാൻ മോഹം.
എപ്പോഴും പ്രണയം ഒരു മഴ പോലേ തോന്നി പോയിട്ടുണ്ട്.കാലത്തിനു
വേണ്ടി വന്നു പോയി. എവിടെയും സ്ഥിരതയില്ലാതെ ഒരിക്കൽ
വേനലിന്റെ ചൂടിൽ ഒരു ആശ്വാസമായി വർഷങ്ങളുടെ ഒടുവിൽ ഒരു ഓർമ
മാത്രം ആകുന്ന പോലേ. ഈ ബാൽകെണിയിൽ നിൽക്കുമ്പോൾ ഓരോ
മഴ തുളിയും വന്നു വിഴുന്നത് ഓർമകളുടെ വഴിത്തിരുവുകളിലേക്കാണെന്നു
തോന്നി പോകുന്നു. സ്കൂളിൽ  പോകുവാൻ മടിച്ചിരുന്ന  ആ
തണുത്ത ദിവസം ഞാനിന്നോർക്കുന്നു. അന്ന് ഒരു തിങ്കളാൾച്ചയായിരുന്നു. മഴയുടെ തണുപ്പാണ്
അലസത വിട്ടുമാറാതെ  എഴുന്നേൽക്കാൻ നിർബന്ധിതയായ ഒരു പ്രഭാതം,
 ഒഴിവ് ദിനങ്ങൾ പെട്ടന്നു കഴിഞ്ഞുപോയല്ലോ  എന്ന് സ്വയം പ്രാകി
കൊണ്ടാണ് എഴുന്നേറ്റത്.  എഴുന്നെറ്റു വാതിൽ തുറന്നു,
അമ്മയുടെ വിളി കേട്ടു ''മോളെ ഒന്നു  പോയി പുറത്തേക്കു
നോക്ക്.''  ഉറക്ക ചടവിൽ ഞാൻ പുറമെയൊന്നു
പോയി നോകിയതും എവിടെയും വെള്ളം നിറഞ്ഞു
ഒഴുകുന്നു.  വീട്ടിൽ തുളസി തറ വരെ  വെള്ളമായിരുന്നു.

അങ്ങിനെ പരിസരത്തുള്ള വീടുകളുടെ തൊടി മുഴുവൻ
വെള്ളത്തിൽ നിറഞ്ഞു നിൽക്കുകയാണ്.
ഒറ്റ നോട്ടത്തിൽ ആലപ്പുഴ കായലിൽ ചെന്നെത്തിയതു  പോലേ.
പക്ഷെ എനിക്ക് നല്ല  സന്തോഷം ആയിരുന്നു. ജീവത്തിൽ
ആദ്യമായാണ് ഞാൻ അങ്ങിനെ കാണുന്നത്,
ആദ്യം ഒരു കൌതുകം ആയിരുന്നു .പിന്നെ സ്കൂളിലും പോകേണ്ട.
പിന്നെ പെട്ടന്നു ഞാൻ ഒരു കപ്പ് ചായയും കൊണ്ടു നേരെ മുകളിൽ ബാൽകെണിയിലെത്തി.
അവിടെ ഇരുന്നാണ് വശ്യസുന്ദരമായ ആ ഭംഗി ആസ്വദികച്ചിരുന്നത്.
അയൽക്കാരും പരിചയക്കാരും അങ്ങിനെ ഒരുപാട് ആളുകൾ അന്നൊത്തുകൂടി.
 ന്യൂ ഇയർ പാർട്ടി കഴിഞ്ഞ് ഇന്നാണ് എല്ലാവരും ഒരിമിച്ചു
കാണുന്നത്. രസം ആയിരുന്നു എല്ലാവരുടെയും സംസാരം കേൾക്കാൻ.
ആ ചർച്ചയിൽ അന്ന്  ഒരുപാട് വിഷയങ്ങൾ വന്നു പോയി .
അന്നാണ് ഒരു കാര്യം മനസ്സിലായത് എല്ലാവരും ഒരുമിച്ചാൽ പിന്നെ
നേരം പോകാൻ വേറെയൊന്നും വേണ്ട.
ആ തോരാ മഴ നോക്കി നിൽക്കുമ്പോളാരിനു ഒരു സൈക്കിളിൽ
അവൻ വന്നത്. കണ്ടു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ അന്ന് എന്തോ പ്രത്യേകത അവനിൽ തോന്നി.
പല സംസാരങ്ങളും അപ്പുറത്ത്  നടകുന്നുണ്ടായിരിന്നു
എന്നാൽ എന്റെ ശ്രദ്ദ അവനിലായിരുന്നു.
 ആ മഴയിൽ  നന്നഞ്ഞു കുളിച്ചാണ് ആവൻ
നിനിരിനുന്നത്. അന്ന് മുതലായിരുന്നു മഴ
നന്നേ കൊണ്ട് നടക്കാൻ ഉള്ള ഇഷ്ടം തോന്നാൻ തുടങ്ങിയത്.
ആവൻ പോകുന്നതുവരെ അവനെ മാത്രം നോകി
നിന്നു കുറേ നേരം.പല പ്രാവശ്യം സ്കൂളിൽ
വച്ചു കണ്ടിട്ടുണ്ടെങ്കിലും പരിചയമില്ലായിരുന്നു.
കുറേ നേരം ബാൽകെണിയിൽ തന്നെ ഇരിനിരുന്ന എനിക്ക്  പെട്ടന്നു  മഴയൊത്തു നടന്നാലോ എന്നു തോന്നി താഴേക്കിറങ്ങിയതും അച്ഛന്റെ ചോദ്യം വന്നു.
" ഈ മഴയത്ത് എങ്ങോട്ടാ നീ.?"
അതു കേട്ടപ്പോൾ പിന്നെ ഇറങ്ങുവാൻ തോന്നിയില്ല .
പിന്നെ മുകളിൽ പോയി അവിടെ ഇരിന്നു.
സത്യത്തിൽ  ദേഷ്യം തോന്നി, അന്നേരം ഞാൻ ഒരു
ആൺക്കുട്ടി ആയിരുന്നെങ്കിൽ എന്ന് തോന്നി പോയി. പിന്നെയും കാഴ്ചകൾ കണ്ടിരുന്നു.
കാലങ്ങൾ ഒരുപാടു കഴിഞ്ഞു, ഇന്നും മനസ്സിൽ ഒരു മഴ തുള്ളി പോലേ ആ
പ്രണയം, അവനോടു അന്നു തോന്നിയ ആ ഇഷ്ടം എവിടെയോ ഉണ്ട്.
ഇന്നും മനസ്സിൽ ആ പഴയ ഓർമകളുടെ
കുട്ടത്തിൽ ഓർക്കുവാനിഷ്ടപ്പെടുന്ന ഒരു തണുത്ത മഴ തുള്ളിയാണത്.
കാലങ്ങൾക്കിപ്പുറം ഈ ബാൽക്കെണിയിലിരുന്നു
 ഞാൻ ആഗ്രഹിച്ചു പോകുകയാണ്. ആ നിമിഷങ്ങൾ തിരികെ കിട്ടിയിരുന്നെങ്കിൽ,
അവൻ എന്റെ കൺമുന്നിൽ വീണ്ടും മഴയായ് പെയ്തുവെങ്കിൽ....


     - സ്വാതി. കെ . സതീഷ് ബാബു
Friday, June 6, 2014

                                                            “വിരുന്നുകാരി " സമയം 8 കഴിഞ്ഞു, ഇന്ന് ആകെ നേരം വൈകി. മാളു ഓഫീസിലേക്കു പോകുവാനുള്ള തിരക്കിലാണ്. 10 മിനിറ്റിനുള്ളിൽ കാബ് വരും, " മാളൂ നീ ഭക്ഷണം കഴിക്കുന്നില്ലേ? " അമ്മ ഭക്ഷണം കഴിക്കുവാനായി അവളെ വിളിച്ചു. ദ്രതിപ്പെട്ട് ഓഫീസിലേക്കിറങ്ങുവാൻ നിൽക്കുന്ന അവൾ ഇതൊന്നും ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നു. പെട്ടെന്ന് ബസ്സെത്തി , ''മോളേ ഇതു കഴിച്ചിട്ട് പോ'' '' അയ്യോ വേണ്ട, ദേ ബസ്സെത്തി. ഞാൻ പോകുകയാണേ'' മാളു വേഗത്തിൽ ബസ്സിൽ കയറി, പെട്ടെന്നതാ കൂടെ ജോലി ചെയ്യുന്നവരെല്ലാം എഴുന്നേറ്റ് ഹാപ്പി ബർത്ത്ടേ വിഷ് ചെയ്യുന്നു. അവൾ ചിരിച്ചുകൊണ്ട് എല്ലാവരോടും നന്ദി പറഞ്ഞു. " അപ്പോൾ ഇന്നത്തെ ചിലവ് മാളുവിന്റെ വക " കൂട്ടത്തിൽ ഒരാൾ പറഞ്ഞു. " അപ്പോൾ ഇന്നത്തെ ഇര ഞാനാല്ലേ, മ് ചെയ്തേക്കാം " ഇങ്ങിനെ പറഞ്ഞ് അവൾ ഇരുന്നു. പെട്ടെന്നാണ് അമ്മയുടെ കോൾ വന്നത്, " മോളെ, പിറന്നാളായിട്ട് നീ ഒന്നും കഴിച്ചില്ലല്ലോ " '' സാരമില്ല അമ്മേ, ഞാൻ കാൻറ്റീനിൽ നിന്നും കഴിച്ചുകൊള്ളാം.'' ബസ്സ് കമ്പനിയിൽ എത്തി, എല്ലാവരും ഇറങ്ങി. മാളു സ്വന്തം കാബിനിൽ പോയി, പതിവു പോലെ മെയിൽ തുറന്നു. ചെയർമാൻ നാട്ടിലില്ലാത്തതിനാൽ കമ്പനി ഇൻചാർജ് മാളുവിനാണ്. കോളേജ് കഴിഞ്ഞ് 5 വർഷമേ ആയിട്ടുള്ളു, പക്ഷേ മാളു ഇന്ന് ഒരു വലിയ കമ്പനിയുടെ ഉയർന്ന പോസ്റ്റിലാണ്. ആരും ആരാധനയോടെയും അസൂയയോടെയും മാത്രമേ അവളുടെ ജീവിതത്തെ നോക്കി കാണൂ. ഓഫീസ് തിരക്കുകൾകിടയിലാണ് എഫ്. ബി ഒന്നു നോക്കിയത്. പിറന്നാളായതിനാൽ ഒരുപാട് മെസേജുകൾ കണ്ടു. അതിൽ ഒരു മെസേജിൽ കണ്ണുടക്കി , " ഹായ് മാളൂ, സുഖമല്ലേ? അടുത്ത മാസം 18 ന് എന്റെ വിവാഹമാണ് , നീ എന്തായാലും വരേണം, ഹാപ്പി ബർത്ത്ടേ ടിയർ " ഇത്രമാത്രമായിരുന്നു മെസേജ്. സന്തോഷമോ സങ്കടമോ എന്നു പറയാനാകാത്ത നിമിഷത്തിൽ കണ്ണുകൾ നിറഞ്ഞു. പോയ കാലങ്ങൾ നിറങ്ങൾ കൊണ്ട് മനോഹരമായിരുന്നു, ക്യാമ്പസ്സ് ജീവിതം വലിയൊരു അനുഭവം തന്നെയാണ്, എന്നാണ് നിറങ്ങൾ മങ്ങിയതെന്ന് അവൾക്കറിയില്ല. വെറുമൊരു തമാശയെന്നോണം തുടങ്ങിയ സൗഹ്രൃദം, പിന്നെയെപ്പോഴോ മനസ്സിന്റെ പട്ടം വഴിതെറ്റി പറന്നു. നിമിഷം വരെ അവനെക്കുറിച്ചുള്ള ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. മാറിയ പുതിയ ജീവിതത്തിന്റെ തിരക്കുകൾ ഓർമ്മകളെ പോലും മറവിയുടെ ചെപ്പിൽ ഒളിപ്പിക്കുകയായിരുന്നോ? അല്ല, തനിയെ നടന്ന ഇടവഴികളിലെ നീറുന്ന ഓർമ്മകൾ, ഓർമ്മകൾ സമ്മാനിച്ചയാളെ ഇനിയൊരിക്കലും ഓർക്കില്ലെന്ന് കരുതി മനപ്പൂർവം അവഗണിക്കുകയായിരുന്നില്ലേ? ഇന്റെർനെറ്റ് , സോഷ്യൽ മീഡിയകൾ എല്ലാം സജീവമായിട്ടും അവനെക്കുറിച്ച് അന്വേഷിച്ചില്ല. മാളുവിന്റെ മനസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ചിന്തകളും കൊണ്ട് നിറയുവാൻ തുടങ്ങി. അർജുൻ, അർജുൻ സിംഗ് പകുതി മലയാളി എന്തും ഷെയർ ചെയാൻ പറ്റിയ സുഹൃത്ത് പക്ഷെ അറിഞ്ഞിരുന്നില്ല വെറും 5 വർഷത്തേക്ക് മാത്രമാണ് കൂടുകെട്ടിന്റെ ആയുസ്സ് എന്ന്. എന്തായാലും പോകേണം, അവനെ കാണണം. 5 വർഷത്തിനു ശേഷം അർജുൻ വിളിക്കുകയാണിന്ന്. അവൾ മനസ്സിൽ തീരുമാനങ്ങൾ കുറിക്കുവാൻ തുടങ്ങി. മാളു എഫ്.ബി എക്കൌണ്ടിൽ കണ്ട അവന്റെ നമ്പറിൽ ഡയൽ ചെയ്തു.
മാളു: ഹലോ അർജുൻ അല്ലേ?
അർജുൻ: അതെ അർജുനാണ് അരാണ്.?
മാളു: ഞാൻ മാളുവാണ്.
 അർജുൻ :അഹ് മാളു നീ, നീയിപ്പോൾ എവിടാ.? എന്റെ മെസ്സേജ് കിട്ടിയോ?
മാളു :എനിക്ക് ഒരു മീറ്റിംങ്ങ് ഉണ്ട് മുംബൈയിൽ സൊ, ഞാൻ ഇന്ന് ഈവനിംഗ് ഫ്ലൈറ്റിൽ അവിടെ ഇതും നീ ഇപ്പോളും പഴയ സ്ഥലത്ത് തന്നെയല്ലേ? ഫ്ലാറ്റ് മറിയോ?
 അർജുൻ : അല്ലടോ ഫ്ലാറ്റ് മാറി, ഇപ്പോൾ പുതിയ ഫ്ലാറ്റിലാണ്
 മാളു : ഞാൻ ഇന്നാണ് മെസ്സേജ് കണ്ടത് എന്നാ മാര്യേജ്?
 അർജുൻ: ഞാൻ നിന്നെയാണ് ആദ്യം വിളിച്ചത്. പക്ഷേ മെസ്സേജ് ചെയ്ത് ഒരു മാസം കഴിഞ്ഞു, നിന്റെ ഒരു മറുപടിയും കണ്ടില്ല.
മാളു: ഞാൻ ഇന്നാണ് കണ്ടത്.
അർജുൻ : റിക്ക്വസ്റ്റ് അയക്കേണം എന്നു വിചാരിച്ചു പിന്നെ കരുതി വേണ്ടെന്ന്.ഇന്ന് നിന്റെ ബർത്ത്ടേ ആണല്ലേ?
മാളു: അതെ അർജുൻ: നീ എപ്പോൾ എത്തും? വരുന്ന ബുധനാഴ്ചയാണ് എന്റെ വിവാഹം, അത് കഴിഞ്ഞല്ലേ പോകൂ?
മാളു: ഏയ് അല്ല, മീറ്റിംങ്ങ് കഴിഞ്ഞാൽ ഉടനെ മടങ്ങേണം. പിന്നെ നിന്നെ ഒരുപാട് നാളായില്ലേ കണ്ടിട്ട്.
അർജുൻ : നീ എപ്പോൾ എത്തും? ഞാൻ വരാം പിക്ക് ചെയാൻ. എല്ലാം നേരിട്ട് സംസരിക്കാം,
മാളു: ശരി ഞാൻ ഒരു 8 മണിയോടെ എത്തും.
അവൾ ഫോൺ കട്ട് ചെയ്തു, മനസ്സിൽ ഒരുപാട് രംഗങ്ങൾ ഓടിയെത്തി. കോളേജ് ജീവിതത്തിന്റെ അനശ്വര മുഹൂർത്തങ്ങൾ. ബുധനാഴ്ചയാണിന്ന്, മുംബൈ എയർപോർട്ടിൽ നിൽക്കുകയാണവൾ, നടന്നു നടന്ന് എൻട്രൻസെത്തി .അവിടെ അർജുനെ കണ്ടു, അവന് ഒരു മാറ്റവും വന്നിട്ടില്ല. 'അർജുൻ' അവൾ അവനെ വിളിച്ചു. കുറെ നേരമായോ എത്തിയിട്ട് ?
അർജുൻ : ഒരു 10 മിനിറ്റ് ആയിക്കാണും, എവിടെയാ നിന്റെ മീറ്റിംങ്ങ്?
 മാളു : എല്ലാം പറയാം. അർജുൻ : വരു നമുക്ക് പോകാം, അവിടെ അമ്മ നിന്നെ കാത്തിരിക്കുകയാണ്. അവർ കാറിൽ കയറി .
അർജുൻ: മാളൂ എന്തൊക്കെയുണ്ട്? എത്ര നാളായി കണ്ടിട്ട് .എല്ലാവരുമായി കോൺടാക്ക്റ്റ് ഉണ്ടോ ? വീട്ടിൽ എല്ലാവർക്കും സുഖമല്ലേ? അമ്മ , എന്തു പറയുന്നു ?
മാളു: മമ്... അമ്മയ്ക്ക് സുഖം. എല്ലാവരും വിളികാറുണ്ട്.
അർജുൻ : അപ്പോൾ എന്നോട് മാത്രമാണല്ലേ കോണ്ടാക്ക്റ്റ് ഇല്ലാത്തത്?
 മാളു : ഹേയ് അങ്ങിനല്ല, പിന്നെ അമ്മയ്ക്കും അഭിക്കും സുഖമല്ലേ?
അർജുൻ : അവർക്ക് സുഖം തന്നെ, അവൾ ഇന്നെത്തും, കല്യാണത്തിന് വേണ്ടി എന്തൊക്കെയോ വാങ്ങിക്കുവാൻ പോയതാണ്. അപ്പോഴേക്കും ഫ്ലാറ്റെത്തി .
അർജുൻ: ബാക്കി വിശേഷങ്ങൾ നമുക്ക് അമ്മയെ കണ്ടു കഴിഞ്ഞിട്ടു സംസാരിക്കാം. 5 വർഷത്തിനപ്പുറം കണ്ടുമുട്ടിയതല്ലേ പറയുവാൻ ഒരുപാടുണ്ട്. വാ അമ്മയെ കാണേണം. അമ്മ നിന്നെ കാത്തിരിക്കയാണ്. പിന്നെ നിനക്കെപ്പോഴാ മീറ്റിംങ്ങിന് പോകേണ്ടതെന്നുവച്ചാൽ പറയണേ.

മാളു: മ്.. മീറ്റിംങ്ങ് ക്യാൻസൽ ചെയ്തു. സംസാരതിനിടയിൽ അമ്മയെത്തി . സ്നേഹിക്കുവാൻ മാത്രമറിയാവുന്ന അമ്മ അവളെ കണ്ടതും കെട്ടിപിടിച്ചു. ' മോളേ സുഖമാണോ നിനക്ക് ?' ഇത്തിരി കണ്ണീർ നനവോടെ അവർ ചോദിച്ചു. എത്ര നാളായി മോളെ കണ്ടിട്ട് ? കല്യാണത്തിന് ഉണ്ടാകില്ലേ? അർജുൻ അപ്പോഴേക്കും വന്നു, 'അമ്മേ അവൾക്കിവിടെ ഒരു മീറ്റിംങ്ങ് ഉണ്ട്, പിന്നെ ഇതു നമ്മുടെ പഴയ മാളുവല്ല. അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം .. ഇപ്പോൾ ഭക്ഷണം കഴിക്കാം. ഒരു നിമിഷം പഴയ മാളുവായതു പോലെ അവൾക്കു തോന്നി , എന്തും തുറന്നു പറയുന്ന, പഴയ കാന്താരി പെണ്ണ്. പക്ഷേ യാഥാർത്യം അങ്ങിനെയായിരുന്നിലല്ലോ, കാലം അവർക്കിടയിൽ പല മാറ്റങ്ങളുംസ്രിഷ്ടിച്ചു, കുറചു നേരം കഴിഞ്ഞു അവരിരുവരും ഫ്ലാറ്റിന്റെ ബാൽകെണിയിലേക്ക് പോയി നിന്നു , വിദൂരതയിലേക്ക് കൺനട്ടു അവൾ നിൽക്കുകയാണ് . നിശബ്ദത മെല്ലെ വഴിമാറി
അർജുൻ: ഇപ്പോഴും എന്നോട് ദേഷ്യമാണോ?
മാളു: എന്തിന്? അർജുൻ : അഭിയും ഞാനുമായുള്ള അഫൈർ നിന്നോടു പറയാതെ
മാളു : കഴിഞ്ഞ നാളിലെ കൊഴിഞ്ഞ പൂക്കൾ, അത് അതെന്നേ വാടി അർജുൻ, ഇനിയതിനെക്കുറിച്ച് ഒരു ടോക്ക് വേണ്ട, എല്ലാം അന്നേ മറന്നു. 5 വർഷം മുൻപുള്ള മാളുവല്ല ഞാനിപ്പോൾ.
അർജുൻ: പിന്നെ എന്താ ഒരു ഫോൺ പോലും ചെയ്യാതെ , പല മാർഗങ്ങൾ ഉണ്ടായിട്ടും നീ എന്നെയൊന്ന് വിളിക്കുക പോലും ചെയ്തില്ലലോ?
 മാളു : ജോലി തിരക്കായിരുന്നു.
അർജുൻ: പിന്നെ ഇപ്പോൾ എന്തിന് വന്നു?
മാളു : മെസ്സേജ് കണ്ടപ്പോൾ എനിക്ക് കാണേണം ഏന്നു തോന്നി, പിന്നെ മീറ്റിംങ്ങ് ഇവിടെയായിരുന്നു.
അർജുൻ: ശരിക്കും മീറ്റിംങ്ങ് ഉണ്ടായിരുന്നോ?
മാളു: ഉണ്ടായിരുന്നു ഇവിടെ എത്തിയെ ശേഷമാണ് ക്യാൻസൽ ചെയ്തതായി അറിഞ്ഞത്, അഭി എന്തു ചെയ്യുന്നു?
അർജുൻ: അവൾ ഇവിടെ തന്നെയുണ്ട്.ആദ്യം വീട്ടിൽ പറഞ്ഞപ്പോൾ വലിയ പ്രശ്നങ്ങളായിരുന്നു, പിന്നെ എല്ലാം ശാന്തമായി, അവൾക്ക് നിനെ കാണണം എന്ന് പറഞ്ഞിരുന്നു, നീ ഇന്ന് പോകുന്നില്ലെങ്കിൽ നമ്മൾക്കെല്ലാവർക്കും ഒന്നു കൂടാമായിരുന്നു, എല്ലാവരും വരും നമ്മുടെ പഴയ ടീം മുഴുവൻ. നീ അവരെയൊക്കെ കണ്ടിട്ട് ഒരുപാട് നാളായില്ലേ?
മാളു : ഇല്ല ഞാനുണ്ടാകില്ല. അവിടെ വീട്ടിൽ അമ്മ ഒറ്റയ്ക്കാണ്, അനിയനുമില്ല വീട്ടിൽ, എനിക്ക് അടുത്ത ഫ്ലൈറ്റിനു പോകേണം.
അർജുൻ: ശരി, ഞാൻ നിർബന്ധിക്കുന്നില്ല.
മാളു :പിന്നെ ഇതു നൽകുവാൻ കൂടിയാണ് ഞാൻ വന്നത്, എൻറെ വെഡ്ഡിംങ്ങ് ഗിഫ്റ്റ്. സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനം അവന്റെ കൈകളിൽ നൽകികൊണ്ട് അവൾ പറഞ്ഞു; റിംങ്ങ്, ഇതെന്റെ സ്വപ്നമാണ്, ഇതു കൈയിൽ അണിയുന്ന നിമിഷത്തിനായാണ് ഞാൻ അന്നു കാത്തു നിന്നത്, നമ്മുടെ ലാസ്റ്റ് എക്സാം കഴിഞ്ഞ് നിന്നെ കാണുവാൻ വന്നത് ജീവിതത്തിലെ നല്ല മുഹൂർത്തതിനു സാക്ഷിയാകുവാനാണ്. പക്ഷേ അന്നു അവിടെ ഞാൻ കണ്ടത് മറ്റൊന്നായിരുന്നില്ലേ. ഞാൻ ശരിക്കും ഞെട്ടിത്തരിച്ചു പോയി , ഹാ അതൊക്കെ കഴിഞ്ഞില്ലേ, പിന്നെ ഇതു നിന്റെ അഭിക്കുള്ളതാണ്, ഇതിനി വിരലുകൾക്ക് സ്വന്തമാണ്.
അർജുൻ : മ്.. നീ... നീയൊരുപാട് ഇമോഷണൽ ആയല്ലോ, ഹേയ് എന്താ ഇങ്ങിനെ?
മാളു: സോറി , എനിക്ക് നിന്നെ കണ്ട് ഗിഫ്റ്റ് തരേണമെന്നേ ഉണ്ടായിരുന്നുള്ളൂ, പക്ഷെ പെട്ടെന്ന്, ഹേയ് , ഒന്നുമില്ലടോ അയാം ഓൾ റൈറ്റ്. സ്നേഹഭാഷണങ്ങൾക്കിടയിലേക്ക് സമയത്തിന്റെ മണിനാദം മെല്ലെ മുഴങ്ങി.
അർജുൻ :മ്... നീ എപ്പോഴാ തിരികെ പോകുന്നത്?
മാളു: ഇപ്പോൾ താനെ ഇറങ്ങേണം, ഇനി വൈകിയാൽ ശരിയാകില്ല.
അർജുൻ : ഞാൻ ഡ്രോപ്പ് ചെയാം.
മാളു: വേണ്ട. കമ്പനി വണ്ടി പറഞ്ഞിട്ടുണ്ട്. മറ്റന്നാൾ നിന്റെ കല്യാണമല്ലേ, ഒരുപാട് തിരക്കുകൾ ഇല്ലേ, വേണ്ടടോ.
അർജുൻ: അത് വേണ്ട. നീ ഒന്നും പറയേണ്ട . കല്യാണത്തിനോ നിൽക്കുന്നില്ല. ഇപ്പോൾ നീ എന്റെ ഗസ്റ്റാണ്, നിന്നെ ഞാൻ തന്നെ എയർപ്പോർട്ടിലേക്കു കൊണ്ടു പോയി യാത്രയാക്കാം. മോൾ കല്യാണം കഴിഞ്ഞല്ലേ പോകൂ? അമ്മ ചോദിച്ചു
മാളു : അല്ല അമ്മേ ഇപ്പോൾ തന്നെ ഇറങ്ങുകയാണ്, അവിടെ അമ്മ ഒറ്റയ്ക്കല്ലേ? പിന്നെ ഓഫീസിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ട്.
അമ്മ : മോൾ ഇനി വരില്ലേ ?
മാളു: പിന്നില്ലാതെ, ഞാൻ വരും അമ്മയെ കാണാൻ, അർജുൻ നമുക്കിറങ്ങാം.
അർജുൻ : ശരി പോകാം. അവർ കാറിൽ കയറി . യാത്രയിൽ ഇരുവരും ഒന്നും മിണ്ടിയില്ല.
മൗനം വലാത്ത മൂകത സ്രിഷ്ടിചിരുന്നു, മൗനതിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരിന്നു. ഉത്തരമറിയാതെ പോയ ചില ചോദ്യങ്ങൾ. കാർ എയർപോർട്ടെത്തി
മാളു : ശരി അർജുൻ കൈകൊടുത്തുകൊണ്ട് അവൾ പറഞ്ഞു വിഷ് യൂ ഹാപ്പി മേരീഡ് ലൈഫ്, അഭിയോട് എന്റെ അന്വേഷണം പറയണേ.
അർജുൻ: ഇനി എന്ന് കാണും ?
മാളു : അറിയില്ല, ഞാൻ പോകുകയാണ്, ഫ്ലൈറ്റിനു സമയമായി . അവൾ തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി പക്ഷെ അർജുൻ അവിടെ അവളെയും നോക്കി നിൽകുകയായിരുന്നു. ഒരു നിമിഷം അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്ന് അവൻ മനസ്സിൽ കരുതി. അവൾ മനസ്സിൽ തന്നെ ശപികുകയായിരിക്കുമോ എന്ന് അവൻ ചിന്തിച്ചു. പെട്ടെന്ന് ഫോൺ റിംങ്ങ് ചെയ്തു അഭി ആയിരിന്നു
അഭി : ഹലോ , മാളു പോയോ?
അർജുൻ : അവൾ പോയി, ചോദ്യങ്ങൾ ചോദിക്കാതെ, ഉത്തരങ്ങൾ നൽകാതെ , എന്റെ ജീവിതത്തിലെ വിരുന്നുകാരിയെ പോലെ......